
ചണ്ഡിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യം പ്രചരിച്ചതിനെച്ചൊല്ലി വ്യാപക സംഘര്‍ഷം. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് മറ്റൊരു പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ധരാത്രിയില്‍ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നിരവധി വിദ്യാര്‍ഥിനികള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
