
വനിതാ ഹോസ്റ്റലിൽ നിന്നും അറുപതോളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഒന്നാം വർഷ എംബിഎ വിദ്യാർഥിനി പകർത്തി പുറത്തുവിട്ടതെന്ന് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വൻപ്രതിഷേധമാണ് നടന്നത്. പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി തന്റെ ആൺസുഹൃത്തിന് അയച്ചെന്നാണ് റിപ്പോർട്ട്. ഇയാളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പെൺകുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാത്രി വൈകിയും പെൺകുട്ടികൾ ക്യാംപസിൽ പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ശുചിമുറി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തകൾ പ്രചരിച്ചതോടെ സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പൊലീസ് മേധാവി വിവേക് സോനി പ്രതികരിച്ചു.
