ഭർത്താവ് സ്ത്രീയായിരുന്നു, ഭാര്യ അറിഞ്ഞത് വിവാഹം കഴിഞ്ഞ് 8 വർഷത്തിന് ശേഷം; പരാതിയുമായി യുവതി

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി പുരുഷനായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിനു ശേഷമാണ് ഇക്കാര്യം വ്യക്തമായതെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ശസ്ത്രക്രിയ നടത്തിയ വിവരം മറച്ചുവച്ചാണ് വിവാഹം കഴിച്ചത്. വഡോദരയിലാണ് സംഭവം. ഭർത്താവും ഭർതൃവീട്ടുകാരും തന്നെയും കുടുംബത്തെയും വഞ്ചിക്കുകയായിരുന്നു എന്നും ഭാര്യ വ്യക്തമാക്കി. സ്ത്രീയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

9 വർഷം മുൻപ് മാട്രിമോണിയലിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. ‘2014ൽ ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തുടർന്ന് മധുവിധു ആഘോഷിക്കാൻ കശ്മീരിലേക്കു പോയി. റഷ്യയിൽ വച്ച് തനിക്കുണ്ടായ ഒരു അപകടത്തെ തുടർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഭർത്താവ് പറഞ്ഞത്.’– സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.

2020ൽ ഇയാൾ കൊൽക്കത്തയിൽ ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഒബേസിറ്റിക്കു ശസ്ത്രക്രിയ നടത്തുകയാണെന്നാണ് അറിയിച്ചത്. അന്ന് നടന്നത് മെയിൽ ഓർഗൻ ഇംപ്ലനേഷൻ ശസ്ത്രക്രിയയാണ്. മാത്രമല്ല, ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നും ഭാര്യ പറയുന്നുണ്ട്. സംഭവം പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന് ഭാര്യയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

ഭർത്താവ് സ്ത്രീയായിരുന്നു, ഭാര്യ അറിഞ്ഞത് വിവാഹം കഴിഞ്ഞ് 8 വർഷത്തിന് ശേഷം; പരാതിയുമായി യുവതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes