
മാത്യു മകന്റെ പേന കൊണ്ട് അടയാളം വച്ചിരിക്കുന്ന കയ്യുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ‘ഒരു പിതാവ് എന്ന നിലയിൽ ഇത് വായിക്കുമ്പോൾ എന്റെ രക്തം തിളക്കുന്നു’ എന്ന് എഴുതിയ ആളുണ്ട്.
കുഞ്ഞുങ്ങളുടെ കയ്യിൽ പേന കൊണ്ടും മറ്റും വരകളൊക്കെ ഉണ്ടാകാറുണ്ട് അല്ലേ? എന്നാൽ, ഇവിടെ ഒരു കുഞ്ഞിന്റെ കയ്യിൽ അത്തരത്തിൽ കുറേ വരകളുണ്ടായതിന്റെ അർത്ഥം മനസിലാക്കിയ ഒരച്ഛൻ ആകെ തകർന്നു പോയി. പുതിയ സ്കൂളിൽ അവനെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതിന്റെ എണ്ണമാണ് അവൻ തന്റെ കയ്യിൽ വരച്ച് വച്ചിരിക്കുന്നത്.
ലണ്ടനിൽ നിന്നുള്ള മാത്യു ബെയേർഡ് പറയുന്നു, തന്റെ മകൻ പുതിയ സ്കൂളിൽ ചേർന്നിട്ട് ആകെ ഒരാഴ്ചയേ ആയുള്ളൂ. അതിനിടയിൽ 21 തവണയാണ് അവനെ കൂടെയുള്ള കുട്ടികൾ പരിഹസിച്ചതും ഒറ്റപ്പെടുത്തിയതും. അവനെ കുട്ടികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നും മാത്യു പറയുന്നു. ‘ഇത് ഹൃദയം തകർക്കുന്ന സംഭവമാണ്. സ്കൂൾ എന്തെങ്കിലും ഇതിനെതിരെ ചെയ്തേ തീരൂ. നമ്മുടെ കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണ് എന്ന് നാം കരുതും. പക്ഷേ, സുരക്ഷിതരല്ല. അത് എല്ലാവരും അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ ഫോട്ടോ ഷെയർ ചെയ്യുന്നത്’ എന്നും മാത്യു പറഞ്ഞു.
മാത്യു മകന്റെ പേന കൊണ്ട് അടയാളം വച്ചിരിക്കുന്ന കയ്യുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ‘ഒരു പിതാവ് എന്ന നിലയിൽ ഇത് വായിക്കുമ്പോൾ എന്റെ രക്തം തിളക്കുന്നു’ എന്ന് എഴുതിയ ആളുണ്ട്. ‘സ്കൂൾ ഇതിനെതിരെ ആവശ്യമായ നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു’ എന്ന് എഴുതിയ ആളുണ്ട്. ‘താൻ സ്കൂളിൽ ജോലി ചെയ്യുമ്പോൾ ഇത് പോലെയുള്ള അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്’ എന്ന് എഴുതിയ അധ്യാപികയും ഉണ്ട്.
ഏതായാലും കുട്ടിയുടെ കയ്യുടെ ചിത്രം ആളുകളെ വല്ലാതെ വേദനിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്തിട്ടുണ്ട്.
