പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 62 കാരന്‍ അറസ്റ്റില്‍

തമിഴ്നാട് പൊള്ളാച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച 62 കാരന്‍ അറസ്റ്റില്‍. പൊള്ളാച്ചി പഞ്ചായത്ത് മിഡില്‍ സ്കൂളില്‍ നടത്തിയ ബോധവല്‍ക്കരണത്തിനിടെയാണ് ഒരുതെരുവിലെ 16 കുട്ടികള്‍ പരാതിയുമായി എത്തിയത്. കൂട്ടികള്‍ താമസിക്കുന്ന തെരുവിലെ പലചരക്ക് കച്ചവടക്കാരനെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

പൊള്ളാച്ചിയില്‍ ചെറുകിട പലചരക്ക് കട നടത്തുന്നയാളാണു നടരാജന്‍. സമീപത്തെ വീടുകളിലുള്ളവരെല്ലാം നടരാജന്റെ കടയില്‍ നിന്നാണു സാധനങ്ങള്‍ വാങ്ങുന്നത്. മിക്കപ്പോഴും കുട്ടികളാണു കടകളിലേക്കു വരുന്നത്. ഇങ്ങനെ വരുന്ന പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. ശരീരത്തിലെ പലഭാഗങ്ങളിലും സ്പര്‍ശിക്കലും പിടിക്കുന്നതും സ്ഥിരമായിരുന്നു. പഞ്ചായത്ത് മിഡില്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം ലൈംഗികാതിക്രമങ്ങളെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസുണ്ടായിരുന്നു.

ക്ലാസിനിടയ്ക്ക് ഒരു പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു. പിറകെ 15പേര്‍ നടരാജന്റെ ക്രൂരതകള്‍ കരഞ്ഞുപറഞ്ഞു. ഇതോടെ പ്രധാന അധ്യാപിക വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ഇവരുടെ നിര്‍ദേശ പ്രകാരം സ്കൂള്‍ അധികൃതര്‍ പൊള്ളാച്ചി വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ നടരാജനെ പിന്നീടു കോടതി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 62 കാരന്‍ അറസ്റ്റില്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes