പ്രളയത്തിൽ കുട്ടിയുമായി ചെറുതോണി പാലത്തിലൂടെ ഓടിയ വിജയരാജിനെ നായ കടിച്ചു

2018ലെ മഹാപ്രളയത്തിൽ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാർത്തകളിലൂടെ ശ്രദ്ധേയനായ വിജയരാജിന് തെരുവുനായയുടെ കടിയേറ്റു. ഇന്നു വൈകിട്ടു വീട്ടുമുറ്റത്താണു നായയുടെ ആക്രമണമുണ്ടായത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്ന മകൻ സൂരജിന്റെ (7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടി മാറ്റുന്നതിനിടെ കയ്യിലാണ് കടിയേറ്റത്. പനി ബാധിച്ച സൂരജിനെ എടുത്തുകൊണ്ട് എൻഡിആർഎഫ് സംഘത്തിനൊപ്പം ഓടുന്ന ചിത്രം പ്രശസ്തമായിരുന്നു.

പ്രളയത്തിൽ കുട്ടിയുമായി ചെറുതോണി പാലത്തിലൂടെ ഓടിയ വിജയരാജിനെ നായ കടിച്ചു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes