
തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കലിൽ എട്ടുവയസുകാരനെ നിർബന്ധിപ്പിച്ച് ബീയർ കുടിപ്പിച്ചു. തിരുവോണദിവസം അച്ഛന്റെ സഹോദരനാണ് കുട്ടിയെ കൊണ്ടു ബീയർ കുടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ ബവ്റേജ്സ് ഔട്ട് ലെറ്റിൽ കൊണ്ടുപോയാണ് ബീയർ വാങ്ങിയത്. കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൾഡ് ലൈൻ പ്രവർത്തകരാണ് ദൃശ്യങ്ങൾ പൊലീസിന് കൈമാറിയത്.
