അധ്യാപകനും ഒൻപതാം ക്ലാസ് വിദ്യാർഥിനിയും വനത്തിൽ തൂങ്ങിമരിച്ചനിലയിൽ; അന്വേഷണം

നാൽപത് വയസ്സുള്ള അധ്യാപകനെയും 17കാരി വിദ്യാർഥിനിയെയും കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സഹാറാന്‍പുരിലാണ് സംഭവം. ഇവരെ ഈ മാസം മൂന്നാം തീയതി മുതൽ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹങ്ങൾ ലഭിച്ചത്. അധ്യാപകനും വിദ്യാർഥിനിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പൊലീസ് പറയുന്നു.

പെൺകുട്ടി ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടിയെ അധ്യാപകൻ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് പത്തുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കാട്ടിനുള്ളിൽ അധ്യാപകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

അധ്യാപകനും ഒൻപതാം ക്ലാസ് വിദ്യാർഥിനിയും വനത്തിൽ തൂങ്ങിമരിച്ചനിലയിൽ; അന്വേഷണം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes