
ലോകം കണ്ടതിൽ വച്ചേറ്റവും ഉന്നതമായ രണ്ടു വ്യക്തി ജീവിതങ്ങൾ.ഒരാൾ തനിക്കുണ്ടായിരുന്ന രാജകീയ അധികാരത്തിന്റെയും,ഉന്നത പദവിയുടെയും,അമൂല്യമായ കോടിക്കണക്കിനു സമ്പത്തിന്റെയും ഉടമ എന്ന നിലയിൽ അറിയപ്പെട്ടു.മറ്റെയാൾ അന്നത്തെ തോട്ടി പണിക്കാർ ധരിച്ചിരുന്ന വസ്ത്ര രീതിയെ സ്വയ വസ്ത്രശൈലിയാക്കി മാറ്റി കൽക്കട്ടയിലെ ഓടകളിൽ ഉപേക്ഷിച്ചു വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് കുഷ്ഠരോഗികളെ അവിടെ നിന്നും പൊക്കിയെടുത്തു പുന:രധിവസിപ്പിച്ചു നല്ല ജീവിതം നൽകി രക്ഷിച്ചു.സ്വന്തമായൊന്നും അവർ സമ്പാദിച്ചില്ല.ഒരു നിക്ഷേപങ്ങളും അവർക്കില്ലായിരുന്നു.വിലയേറിയതൊന്നും അവരുടെ കൈവശമില്ലായിരുന്നു.അവർ സാമ്പാദിക്കുകയല്ലായിരുന്നു.കൈയിലുള്ളതെല്ലാം കൊടുത്തു തീർക്കുകയായിരുന്നു.പക്ഷെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുള്ള കോഹിനൂർ രത്നത്തെക്കാളും, രാജ്ഞിയുടെ കിരീടത്തിലുള്ള കള്ളിനാൻ വജ്രത്തെക്കാളും അനേക മടങ്ങു മൂല്യവും,തിളക്കവും ഈ പാവം അമ്മയുടെ ജീവിതത്തിനു ലോകം വിലയിട്ടു.കാരണം അവർ തിളങ്ങി നിന്നത് അവരുടെ വസ്ത്രങ്ങളിലും,കിരീടത്തിലും ഉണ്ടായിരുന്ന രത്നങ്ങളുടെ പ്രകാശത്തിലല്ല,മറിച്ചു,തിരസ്കരിക്കപ്പെട്ട ജീവിതങ്ങൾക്കായി-ദൈവ സ്നേഹത്താൽ സ്വയം ഏല്പിച്ചുകൊടുത്ത തന്റെ സമർപ്പണ ജീവിത ദർശനത്തിന്റെ പ്രകാശത്തിലാണ്.മറ്റുള്ളവരുടെ ജീവിത നന്മയ്ക്കായി സ്വന്ത ജീവിതത്തെ നിക്ഷേപിക്കുന്നിടത്തോളം മൂല്യമേറിയ നിക്ഷേപമില്ലെന്നു സ്വയ ജീവിതം കൊണ്ടു മാതൃക കാണിച്ചു തന്ന അനുഗ്രഹീത ജന്മം.അതേ! കോഹിനൂർ രത്നമെന്നു വാസ്തവത്തിൽ വിളിക്കേണ്ടത് ഈ പാവം അമ്മയുടെ ജീവിതത്തെയാണ്..അല്ലേ???
