കവരുന്നത് സ്വർണാഭരണം; മൂന്ന് സംസ്ഥാനങ്ങളിൽ വേരുകൾ; വൻസംഘം പിടിയിൽ

കേരളത്തിന് പുറമെ കർണാടകത്തിലും തമിഴ്നാട്ടിലും ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ മാളുകൾ എന്നിവ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവരുന്ന വൻ സംഘം കോഴിക്കോട്ട് പിടിയിൽ. കർണാടകക്കാരായ മൂന്ന് സ്ത്രീകളടക്കം അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. കോലാർ സ്വദേശികളായ സരോജ, സുമിത്ര, നാഗമ്മ, മൈസൂരു സ്വദേശി മുരളി, മധുര സ്വദേശി നാരായണ എന്നിവരാണ് പിടിയിലായത്.

വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും സാധനങ്ങളും ടെന്റ് കെട്ടാനുള്ള ടാർപായയും വസ്ത്രങ്ങളുമെല്ലാം ഇവരുടെ വാഹനത്തിൽ കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പത്തിടങ്ങളിൽ മോഷണം നടത്തിയതിന്റ തെളിവ് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തമിഴ് നാട്ടിലും കർണാടകത്തിലും സമാന രീതിയിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു.

കവരുന്നത് സ്വർണാഭരണം; മൂന്ന് സംസ്ഥാനങ്ങളിൽ വേരുകൾ; വൻസംഘം പിടിയിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes