മമ്മൂട്ടിയെ ആ സിനിമയിൽ നിന്നും മാറ്റി മോഹൻലാലിനെ നായകനാക്കി, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വിഷമമായി: സംഭവം ഇങ്ങനെ

ഏതാണ്ട് കഴിഞ്ഞ 5 പതിറ്റാണ്ടുളായി മലയാള സിനിമയെ തന്നെ നിയന്ത്രിക്കുന്ന രണ്ട് ശക്തികളാണ് താര രാജാക്കൻമാർ ആ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. എണ്ണിയാൽ ഒടുങ്ങാത്തത്ര ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ഇരുവരും തനിച്ചും ഒന്നിച്ചും സമ്മാനിച്ചിട്ടുള്ളത്.

ഏതാണ് അറുപതിൽ അധികം സിനികളിൽ ആണ് ഇവർ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. സഹോദര തുല്യമായ ഇരുവരുടേയും സൗഹൃദം പോലും ഏറെ ചർച്ചയായിട്ടുള്ളതാണ്. മറ്റു ഭാഷകളിലെ സുപ്പർതാരങ്ങൾ ഇവരുടെ സൗഹൃദം കണ്ടു പഠിക്കണമെന്ന് പല പ്രമുഖരും പലപ്പോഴും അഭിപ്രായപെട്ടിട്ടുണ്ട്.

അതേ സമയം ഈ സൗഹൃദത്തിനിടെയും മമ്മൂട്ടിക്ക് വിഷമമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് മറ്റൊന്നുമല്ല മമ്മൂട്ടി അഭിനയിക്കേണ്ട ഒരു വേഷം മോഹൻലാൽ അഭിനയിച്ച് വിജയിപ്പിച്ച ഒരു സംഭവമാണ്. അടുത്തിടെ മാസ്റ്റർ ബിൻ ചാനലിന് പ്രമുഖ നിർമ്മാതാവായ ജൂബിലി ജോയ് തോമസ് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രമുഖ സംവിധായകൻ ആയ ശശികുമാറിന്റെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ ആട്ടക്കലാശം എന്ന സിനിമയിൽ നിത്യ ഹരിത നായകൻ പ്രേംനസീറും മോഹൻലാലും ആയിരുന്നു നായകൻമാരായി എത്തിയിരുന്നത്. ആ സമയത്ത് ഒക്കെ വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന മോഹൻലാലിന് ആദ്യമായി ലഭിച്ച നായക വേഷമായിരുന്നു ആട്ടക്കലാശം എന്ന സിനിമയിലേത്.

അതേ സമയം ജോയ് തോമസ് ജൂബിലി പ്രൊഡക്ഷൻസിന് വേണ്ടി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേം നസീറിനെയും മമ്മൂട്ടിയെയും ആയിരുന്നു ആദ്യം നായകൻമാരായി നിശ്ചയിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി അതിന് മുമ്പും നസീറിനൊപ്പം സഹോദര വേഷത്തിൽ ഒക്കെ എത്തിയിട്ടുള്ളതിനാൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ മതിയെന്ന് ശശികുമാറും ജോയ് തോമസും തീരുമാനിക്കുകയായിരുന്നു

സിനിമയ്ക്ക് ഒരു ഫ്രെഷ്നെസ്സ് ഫീൽ ചെയ്യാനായിരുന്നു ആ തീരുമാനം. മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹൻലാലിനെ നായകനാക്കിയത്. ഇത് മമ്മൂട്ടിക്ക് വലിയ വിഷമമാകുകയും ചെയ്തു. ആട്ടക്കലാശം അക്കാലത്തെ വൻ ഹിറ്റുകളിലൊന്നായി മാറി. എ ക്ലാസ്സ് സെന്ററുകളിൽ തകർപ്പൻ വിജയമായ സിനിമ ബി, സി സെന്ററുകളിലും വമ്പൻ വിജയം നേടി എടുത്തിരുന്നു.

മമ്മൂട്ടിയെ ആ സിനിമയിൽ നിന്നും മാറ്റി മോഹൻലാലിനെ നായകനാക്കി, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വിഷമമായി: സംഭവം ഇങ്ങനെ
മമ്മൂട്ടിയെ ആ സിനിമയിൽ നിന്നും മാറ്റി മോഹൻലാലിനെ നായകനാക്കി, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വിഷമമായി: സംഭവം ഇങ്ങനെ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes