Spot Light

കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്തവര്‍ക്ക് താങ്ങ്; അധ്യാപികയുടെ കണ്ടെത്തല്‍

കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്തവർക്കും സാധാരണ ജീവിതം സാധ്യമാക്കുന്ന ഉപകരണം നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ ഒരു അധ്യാപിക. എംജി സർവകലാശാല സെന്റർ ഫോർ സ്റ്റഡിസ് ഇൻ സയൻസ് ഓഫ് മ്യൂസിക് അധ്യാപിക സ്മിത പിഷാരഡിയുടേതാണ് കണ്ടെത്തൽ. ഐഇഡിസി സമ്മിറ്റിൽ അവതരിപ്പിച്ച പ്രോജക്ടിന് പേറ്റന്റും നേടിയിട്ടുണ്ട്.

എംജി സർവകലാശാലയിലെ മ്യൂസിക് തെറപ്പി വിഭാഗം അധ്യാപിക കൂടിയായ സ്മിത ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള ഇടപെടലിലാണ് അവർക്കും സാധാരണ ജീവിതം സാധ്യമാക്കുന്ന ഒരു ഡിവൈസിനെ കുറിച്ച് ചിന്തിച്ചത്…കയ്യിലുള്ള ഡിവൈസിൽ എന്ത് ടൈപ്പ് ചെയ്താലും അത് ശബ്ദമായി പുറത്തുവരും..

ടൈപ്പ് ചെയ്യാൻ കഴിയാത്തവർക്കായി എമർജൻസി സ്വിച്ചുകൾ ഉണ്ട്.. ഇതിൽ ഓരോന്നിലും അമർത്തുന്നതോടെ ആർക്കും നിർദ്ദേശങ്ങൾ നൽകാം. നിലവിൽ നിർമ്മിച്ചിരിക്കുന്ന മാതൃകയെ കയ്യിൽ കെട്ടാവുന്ന ചെറിയ വാച്ചിന്റെ രൂപത്തിലേക്ക് മാറ്റുകയാണ് അടുത്ത ലക്ഷ്യം. കുറഞ്ഞ ചെലവിൽ ഇവ നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ വിവിധ കമ്പനികളുമായി ചർച്ചകൾ നടക്കുന്നു.വിവിധ സർവകലാശാലകളിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പ്രോജക്ടുകൾ ക്ഷണിച്ച സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതിയുടെ ഭാഗമായാണ് ഡിവൈസ് നിർമ്മിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button