crime

ഹോസ്റ്റലില്‍ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വാർഡന്‍ അറസ്റ്റില്‍

ഇടുക്കി തൊടുപുഴയിൽ സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡന്‍ അറസ്റ്റില്‍. കരുനാഗപള്ളി സ്വദേശി രാജീവിനെയാണ് അഞ്ച് ആൺ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തത്.

ഹോസ്റ്റലിലെത്തിയ പട്ടികവർഗവകുപ്പ് ഉദ്യോഗസ്ഥരോടാണ് വിദ്യാർഥികൾ പീഡനത്തിനിരയായ കാര്യം പറഞ്ഞത്. ഇത് സ്ഥിരീകരിക്കാന്‍ പ്രത്യേക കൗണ്‍സിലിങ് നടത്തി. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡന്‍ രാജീവ് വിളിച്ചുവരുത്തി പിഡിപ്പിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപെടുത്തി. തുടര്‍ന്നാണ് രാജീവിനെ അറസ്റ്റു ചെയ്തത്. ഇയാൾ കൂടുതല്‍ വിദ്യാർഥികളെ പിഡിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button