കൊ​റി​യ​ർ വ​ഴി 50 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​ക്ക​ട​ത്ത്: ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ കൊ​റി​യ​ർ സെ​ന്റ​റി​ൽ എ​ത്തി​യ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ടി വാ​ങ്ങാ​ൻ വ​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി ബി.​ഫാം വി​ദ്യാ​ർ​ഥി രാ​ഹു​ൽ (22), കോ​ഴി​ക്കോ​ട് ക​ക്കാ​ട് സ്വ​ദേ​ശി ദീ​പ​ക് (22) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി എ​ക്സൈ​സ്‌ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 735 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ടു​ള്ള ഒ​രു അ​ഡ്ര​സി​ൽ​നി​ന്നാ​ണ് പു​സ്ത​ക​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ല​ഹ​രി അ​രീ​ക്കോ​ട്ടെ കൊ​റി​യ​ർ സെ​ന്റ​റി​ൽ എ​ത്തി​യ​ത്. എ​ക്സ​സൈ​സ് അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ ടി. ​അ​നി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, സ്റ്റേ​റ്റ് എ​ക്സ​സൈ​സ് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്ക്വാ​ഡ് അ​രീ​ക്കോ​ട്ടെ കൊ​റി​യ​ർ സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​െ​ട​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്. കൊ​റി​യ​ർ വാ​ങ്ങി ബൈ​ക്കി​ൽ പോ​കാ​നി​രി​ക്കെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പി​ടി​കൂ​ടി​യ ല​ഹ​രി​ക്ക് വി​പ​ണി​യി​ൽ അ​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​പ്പു​ണ്ടെ​ന്ന് എ​ക്സ​സൈ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ൽ​പ​ന​ക്ക് എ​ത്തി​ച്ച​താ​ണ് ല​ഹ​രി​യെ​ന്ന് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

സ്റ്റേ​റ്റ് എ​ക്​സൈ​സ് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ. ​മു​ഹ​മ്മ​ദ​ലി, എം.​എം. അ​രു​ൺ കു​മാ​ർ, പി.​എ​സ്. ബ​സ​ത് കു​മാ​ർ, ര​ജി​ത്ത് ആ​ർ. നാ​യ​ർ, ഡ്രൈ​വ​ർ രാ​ജീ​വ്, മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ടീം ​അം​ഗ​ങ്ങ​ളാ​യ പ്രി​​വ​ന്റീവ് ഓ​ഫി​സ​ർ ആ​ർ.​പി. സു​രേ​ഷ് ബാ​ബു, ഉ​മ്മ​ർ കു​ട്ടി, സി.​ടി. അ​ക്ഷ​യ്, അ​ബ്ദു​ൽ റ​ഷീ​ദ്, സ​ബീ​ർ, എം ​ഹ​രി​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കൊ​റി​യ​ർ വ​ഴി 50 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​ക്ക​ട​ത്ത്: ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes