
തമിഴ്നാട്ടിൽ വീണ്ടും ബിജെപി– ആർഎസ്എസ് നേതാക്കളുടെ വീടുകൾക്കു നേരെ ആക്രമണം. തൂത്തുകൂടിയിൽ ബിജെപി ഒബിസി മോർച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിനെ കാറിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. തൂത്തുക്കൂടി ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന കാറിന് നേരെ ബൈക്കിൽ എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. അതിനിടെ തുടർച്ചയായി വിവിധ ജില്ലകളിൽ ഉണ്ടായ ബോംബെറുകളിൽ 15പേർ അറസ്റ്റിലായി. ഇവർക്കുമേൽ ദേശീയ സുരക്ഷ നിയമം ചുമത്തും. അറസ്റ്റിലായവരിൽ എസ്.ഡി പി ഐ സേലം ജില്ലാ സെക്രട്ടറിയും ഉൾപ്പെടും.
