
പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക പരിശോധനയും നടപടിയും. ഏഴ് സംസ്ഥാനങ്ങളിൽനിന്നായി ഇതുവരെ 240ലേറെ പേർ പിടിയിലായി. ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീൻബാഗിൽ പൊലീസ്-അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തി. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തീവ്രവാദ വിരുദ്ധ സേനകളുടെ നേതൃത്വത്തിലാണ് നടപടികൾ.
