

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പി.എഫ്.ഐക്കും ക്യാംപസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകള്‍ക്അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനം നടത്തിയെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കമുള്ള രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പി.എഫ്.ഐ. പ്രവര്‍ത്തകര്‍ രാജ്യാന്തര ഭീകരസംഘടനകളില്‍ ചേര്‍ന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
നിരോധനത്തിന്റെ കാരണങ്ങള്‍
- ക്രമസമാധാനം തകര്‍ക്കല്‍, ഭീകരത വളര്‍ത്തല്‍
- രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി
- ഐഎസുമായും ബംഗ്ലദേശിലെ ജമാത്തുല്‍ മുജാഹിദീനുമായി ബന്ധം
- പിഎഫ് പ്രവര്‍ത്തകര്‍ രാജ്യാന്തര ഭീകരസംഘടനകളില്‍ ചേര്‍ന്നു
- രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് പ്രചരിപ്പിച്ച് മതധ്രുവീകരണം നടത്തി
- കോളജ് അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പെടെ അക്രമങ്ങള്‍ നടത്തി
- അഭിമന്യു, സഞ്ജിത് തുടങ്ങി കേരളത്തിലും തമിഴ്നാട്ടിലും കൊലപാതകങ്ങള്‍ നടത്തി
- ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഹവാല ഇടപാടിലൂടെ ധനസമാഹരണം നടത്തി
വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് ഇപ്പോൾ നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട്.