മുന്നാറിലെ റിസോർട്ടിലെ പൂളിൽ നീന്തി കളിച്ച് സാധിക, പൊളിയെന്ന് മലയാളികൾ.

‘.

സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് നടി സാധിക വേണുഗോപാൽ. കലാഭവൻ മണിയുടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് സാധിക. എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് നായികയായി അഭിനയിച്ചത്. പിന്നീട് സിനിമയിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചു.

ഇതിനിടയിൽ അതെ കാരണത്താൽ എന്ന ഷോർട്ട് ഫിലിം സാധികയുടെ ഇറങ്ങിയതോടെ ഒരുപാട് പ്രശംസ താരത്തിന് ലഭിച്ചു. മികച്ച പ്രകടനമായിരുന്നു അതിൽ സാധികയുടേത്. അത് കഴിഞ്ഞാണ് സാധിക മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആ സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറി കഴിഞ്ഞിരുന്നു.

ടെലിവിഷൻ ചാനലുകളിൽ അവതാരകയായും തിളങ്ങി സാധിക. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് വന്ന സാധിക നിരവധി ഗ്ലാമറസ് ഷൂട്ടുകൾ നടത്തിയിട്ടുണ്ട്. അത് സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും തരംഗമായിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിൽ ഈ അടുത്തിടെ സാധിക അഭിനയിച്ചിരുന്നു. അതായിരുന്നു അവസാനം റിലീസായ ചിത്രം. ഏഷ്യാനെറ്റിൽ ഒരു കുക്കറി ഷോ സാധിക അവതരിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ മുന്നാറിലെ ഹെസ് ആൻഡ് കൈറ്റ്സ് റിസോർട്ടിലെ നിന്നുള്ള ഒരു മനോഹരമായ വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. റിസോർട്ടിന്റെ പൂളിൽ നീന്തി കളിക്കുന്ന കൗതുകം ഉണർത്തുന്ന വീഡിയോയാണ് സാധിക പോസ്റ്റ് ചെയ്തത്. ഹാരിസൺ ആണ് വീഡിയോ എടുത്തിരിക്കുന്നത്. നീന്തലിന് വേണ്ടി ഉപയോഗിക്കുന്ന ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന സാധികയെ ദൃശ്യത്തിൽ കാണാം.

മുന്നാറിലെ റിസോർട്ടിലെ പൂളിൽ നീന്തി കളിച്ച് സാധിക, പൊളിയെന്ന് മലയാളികൾ.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes