കുഞ്ഞിനെ തോളിലേറ്റി നടന്ന് രാഹുൽഗാന്ധി; ഒപ്പം നടന്ന് രമേശ് പിഷാരടി: ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ.

കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് നടന്‍ രമേശ് പിഷാരടി. രാഹുല്‍​ ​ഗാന്ധിക്കൊപ്പം പദയാത്ര നടത്തുന്ന രമേശ് പിഷാരടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൊച്ചു കുഞ്ഞിനെ തോളില്‍വച്ച്‌ നടക്കുന്ന രാഹുലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം പിഷാരടിയേയും കാണാം.

56 ഇഞ്ചിന്റെ അസംതൃപ്തിയല്ല, പ്രതീക്ഷകള്‍ ഏറ്റുന്ന തോളുകളാണ്- എന്ന അടിക്കുറിപ്പില്‍ വിടി ബല്‍റാമാണ് ചിത്രം പങ്കുവച്ചത്. അച്ഛന്റെ തോളില്‍ ഇരുന്ന് ജോഡോ യാത്രയില്‍ പങ്കാളിയായ കൊച്ചുമിടുക്കിയെ കണ്ടതും തന്റെ അരികിലേക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു.

കുഞ്ഞിനെ തോളിലേറ്റി നടന്ന് രാഹുൽഗാന്ധി; ഒപ്പം നടന്ന് രമേശ് പിഷാരടി: ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes