ഇതെന്താ കാർബൺ കോപ്പിയോ?, ആരാ അമ്മ? ആരാ മകൾ?’; മോഹനവല്ലിയും മകളും കലക്കിയെന്ന് ആരാധകർ

‌’

സിനിമ, ടെലിവിഷൻ രംഗത്ത് സുപരിചിതയാണ് മഞ്ജു പിളള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു. നാൽപത്തിയാറുകാരിയായ മഞ്ജു പിള്ള കോമഡി, സീരിയസ് വേഷങ്ങളെല്ലാം നിരവധി ചെയ്തിട്ടുണ്ട്.

എസ്.പി പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാല് പെണ്ണുങ്ങളിൽ പ്രധാന വേഷങ്ങൾ കയ്യാളിയ നാല് പേരിലൊരാൾ മഞ്ജുവായിരുന്നു

മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ മഞ്ജു വാര്യർ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോൾ സെലക്ട് ചെയ്ത് നല്ല സിനിമകൾ ചെയ്യുന്നുണ്ട് മഞ്ജു പിള്ള.

സെലിബ്രിറ്റികളെല്ലാം മേക്കോവറുകൾ നടത്താറുണ്ട്. അക്കൂട്ടത്തിൽ‌ വണ്ണം അതിശയകരമാം വിധം കുറച്ച് കൂടുതൽ സുന്ദരിയായി മാറി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് മഞ്ജു പിള്ള. ഇൻസ്റ്റഗ്രാമിൽ തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട് മഞ്ജു പിളള.

തന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ ചേർത്തുവെച്ചും പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ മഞ്ജു പിള്ള പങ്കുവെക്കാറുണ്ട്. തന്റെ മേക്കോവറിനു പിന്നിലെ മുഴുവൻ ക്രെഡിറ്റും തന്റെ ഡയറ്റീഷ്യനാണ് മഞ്ജു നൽകിയിട്ടുളളത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ സ്‍ത്രീ പര്‍വ്വം എന്ന നാടകത്തിലൂടെയാണ് മഞ്‍ജു അഭിനയത്തിലേക്കെത്തിയത്. സത്യവും മിഥ്യയും എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്.

ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ മഞ്ജുവിന്റെ കഥപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്.

ശരീരഭാരം നന്നായി കുറച്ച് കൂടുതൽ മെലിഞ്ഞ് സുന്ദരിയായ മഞ്ജു പിള്ള ഇപ്പോൾ പുതിയൊരു സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരക്കുകയാണ്. മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് പേരും ഒരു പോലെയുള്ള പ്രിന്റഡ് ഫ്രോക്ക് ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഫോട്ടോയിലെ ആകര്‍ഷണം അമ്മയുടെയും മകളുടെയും ആ സ്‌ക്രീന്‍ പ്രസന്റ്‌സും സൗന്ദര്യവും തന്നെയാണ്. സോ ക്യൂട്ട്, ബ്യൂട്ടിഫുള്‍, പ്രിറ്റി ലേഡീസ് എന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍. സഹോദരിമാരെ പോലെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് കമന്റ് എഴുതുന്നവരുണ്ട്. ഇതിൽ ആരാണ് അമ്മയെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

മഞ്ജുവിന് ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടിക്കൂടി വരുവാണോയെന്നും ചിലർ ചോദിക്കുന്നുണ്ട്. സന്തൂർ മമ്മിയെന്ന് മഞ്ജുവിനെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിലർ.

മുമ്പും മകൾക്കൊപ്പം ട്വിന്നിങ് ചെയ്ത് മഞ്ജു പിള്ള എത്തിയിട്ടുണ്ട്. നാൽപത്തിയാറിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന മഞ്ജുവിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ആരാധകർ.

മഞ്ജു പിള്ള മകൾ ദയ കോമ്പോയിലുള്ള ഫോട്ടോകൾ മുമ്പും വൈറലായി മാറിയിട്ടുണ്ട്. മഞ്ജു പിള്ള അവസാനമായി ചെയ്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ഹോം ആണ്.

കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് ഹോമിൽ മഞ്ജു പിള്ള ചെയ്തത്. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ ചെയ്തത്. 2021ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫീൽ​ഗുഡ് സിനിമകളിൽ ഒന്ന് കൂടിയായിരുന്നു ഹോം.

ഇതെന്താ കാർബൺ കോപ്പിയോ?, ആരാ അമ്മ? ആരാ മകൾ?’; മോഹനവല്ലിയും മകളും കലക്കിയെന്ന് ആരാധകർ
ഇതെന്താ കാർബൺ കോപ്പിയോ?, ആരാ അമ്മ? ആരാ മകൾ?’; മോഹനവല്ലിയും മകളും കലക്കിയെന്ന് ആരാധകർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes