യുവനടികൾക്കു നേരെ ഉണ്ടായ അതിക്രമം; 2 പേർക്കെതിരെ ജാമ്യമില്ലാക്കേസ്

സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ യുവനടികൾക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പന്തീരാങ്കാവ് പൊലിസ് കേസെടുത്തു. രണ്ടുനടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി. കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അതേസമയം സിനിമയുടെ പ്രമോഷൻ ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പൊലിസ് നിർദേശം നൽകി

ചൊവ്വാഴ്ച വൈകുന്നേരമാണ് പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ രണ്ട് യുവനടികൾക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷമാണ് കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പടെ രണ്ട് ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവം നടന്ന കോഴിക്കോട്ടെ മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡിസിപിയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചിരുന്നു. വലിയൊരു ആൾക്കൂട്ടം തന്നെ മാളിലുണ്ടായിരുന്നതിനാൽ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലിസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രമോഷൻ ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും ഹാജരാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫറോക്ക് എസിപിക്കാണ് അന്വേഷണചുമതല. അതേസമയം നടിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ വിവിധ മേഖലകളിലുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്

യുവനടികൾക്കു നേരെ ഉണ്ടായ അതിക്രമം; 2 പേർക്കെതിരെ ജാമ്യമില്ലാക്കേസ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes