

വിമാനത്താവളങ്ങളിലും റെയിൽവേയിലും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് കൊല്ലം പത്തനാപുരത്ത് പൊലീസിന്റെ പിടിയിലായി. ബാങ്ക് വായ്പയുടെ പേരിലും നൂറിലധികം പേരെ കബളിപ്പിച്ചതായാണ് പരാതി. അഞ്ചു ജില്ലകളിലായി നൂറിലധികം പേര്‍ക്ക് പണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം.
ആഢംബര വാഹനത്തിൽ സഞ്ചാരം. അംഗരക്ഷകരും യുവതികളുമൊക്കെ എപ്പോഴുമുണ്ടാകും. ഡോക്ടറാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ്‍് പലരീതിയിൽ ആളുകളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി. പത്തനാപുരം മാങ്കോട് മുളളൂര്‍ പാറക്കടവിൽ വീട്ടിൽ പി.ജി. അനീഷാണ് പൊലീസിന്റെ പിടിയിലായത്. വിമാനത്താവളം, െറയിൽവേ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.
വിവിധ സ്ഥലങ്ങളിൽ ഭൂമി നൽകാമെന്നും , ബാങ്ക് വായ്പ തരപ്പെടുത്താമെന്നും പറഞ്ഞ് മറ്റൊരു തട്ടിപ്പ്. കൊല്ലം ,പത്തനംതിട്ട , തിരുവനന്തപുരം . കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി നൂറിലധികം പേർക്കാണ് പണം നഷ്ടപ്പെട്ടത്. സർക്കാർ സ്ഥാപനമായ പിറവന്തൂർ കുര്യോട്ടുമലയിലെ ഫാമിൽ ഭൂമി ഉണ്ടെന്നും പ്രതി പലരെയും വിശ്വസിപ്പിച്ചു. പണം നഷ്ടപ്പെട്ട ഒരാള്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് പത്തനാപുരം പൊലീസ് അതിവിദഗ്ദമായി അനീഷിനെ പിടികൂടിയത്. കമുകുംചേരിയിൽ വാടകവീട്ടിലായിരുന്നു താമസം.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്്. പ്രതിയെ തട്ടിപ്പിന് സഹായിച്ചവരും കുടുങ്ങുമെന്നാണ്.