ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

അടുത്ത മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു.

ഡെബിറ്റ് കാർഡ്

അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക.

ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബർ 30 ലേക്ക് നീട്ടുകയായിരുന്നു.

ക്രെഡിറ്റ് കാർഡ്

അടുത്ത മാസം മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം ( കാർഡ് ലഭിച്ച് ) ആക്ടിവേറ്റ്‌ ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും.

അടൽ പെൻഷൻ യോജന

അടുത്ത മാസം മുതൽ ആദായ നികുതിയുടെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അടൽ പെൻഷൻ യോജനയിൽ ഭാഗമാകാൻ കഴിയില്ല.

എൻപിഎസ് നോമിനേഷൻ

ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

നാഷ്ണൽ പെൻഷൻ പദ്ധതിയിലെ ഉപയോക്താവ് ഇ-നോമിനേഷൻ ഫയൽ ചെയ്താൽ നോഡൽ ഓഫിസിന് അപേക്ഷ സ്വീകരിക്കാനും തള്ളാനും സാധിക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസമായിട്ടും നോഡൽ ഓഫിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ സിആർഎ സിസ്റ്റം അപേക്ഷ സ്വീകരിക്കും. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഇ-നോമിനേഷൻ അപേക്ഷകൾക്കും ഒക്ടോബർ 1 മുതൽ ഇത് ബാധകമാകും.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes