
ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയൊരു ബെൻസ് കാരവനാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ ഗാരേജിലേക്ക് എത്തിയിരിക്കുന്നത്. മോഹൻലാലിന്‍റെ ഈ കാരവാനെപ്പറ്റി ചില വിശേഷങ്ങള്‍ അറിയാം.
സൂപ്പര്‍താരം മോഹൻലാലിന്‍റെ വാഹനങ്ങള്‍ പ്രസിദ്ധമാണ്. മമ്മൂട്ടിയെപ്പോലെ കടുത്ത വാഹനപ്രേമിയൊന്നും അല്ലെങ്കിലും മികച്ച ചില വാഹനങ്ങളാണ് മോഹൻലാലിന്‍റെ ഗാരേജിനെ സമ്പന്നമാക്കുന്നത്. ടൊയോട്ട വെല്‍ഫയര്‍, മെഴ്‌സിഡീസ് ബെന്‍സ്, ടൊയോട്ട ഇന്നോവ ഉള്‍പ്പെടെയുള്ള ചില മോഡലുകള്‍ അതില്‍പ്പെടും. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് കഴിഞ്ഞദിവസം പുതിയ ഒരു താരത്തെ കൂടി അദ്ദേഹം എത്തിച്ചതും വാര്‍ത്തയായി. ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയൊരു ബെൻസ് കാരവനാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ ഗാരേജിലേക്ക് എത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ ചിത്രങ്ങളും മറ്റും കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാ മോഹൻലാലിന്‍റെ ഈ കാരവാനെപ്പറ്റി ചില വിശേഷങ്ങള്‍ അറിയാം.
ബെൻസാ ബെൻസ്
ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് ബ്രൗണ്‍ നിറത്തിലുള്ള ഈ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!
എഞ്ചിൻ
3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 170 എച്ച്പി കരുത്തും 520 എന്‍.എം. ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
ശില്‍പ്പികള്‍
കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ ടീമാണ് കോതമംഗലം ആസ്ഥാനമായ ഓജസ് മോട്ടോഴ്‍സ്.
എറണാകുളം രജിസ്ട്രേഷൻ
എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്‍താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ക്ക് മാത്രമല്ല, ഇനി യൂസഫലിക്കും ഈ ജര്‍മ്മൻ അത്യാഡംബരം സ്വന്തം!
ഇഷ്‍ടനമ്പര്‍
മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനായും അദ്ദേഹം സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല.
ലാലേട്ടന്‍റെ ഗാരേജ്
ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെല്‍ഫയറും കൂടാതെ ടൊയോട്ടയുടെ തന്നെ എസ്‍യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്. ഒപ്പം രണ്ട് ഇന്നോവ കാറുകളും അദ്ദേഹത്തിനുണ്ട്.
