
ഒടുവിൽ മമ്മൂട്ടി ആരാധകർ കാത്തിരുത്ത വാർത്ത ഇതാ എത്തി, റോഷാക്ക് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
മമ്മൂട്ടി ആരാധകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് രോഷാക്ക്. നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ തീരാത്ത പശ്ചാത്തലത്തിൽ ആയിരുന്നു സിനിമയുടെ റിലീസ് നീട്ടിയത്. ഇപ്പോൾ സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്.
പൂജ റിലീസ് ആയിട്ടു ചിത്രം എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ ഏഴാം തീയതി ആയിരിക്കും സിനിമയുടെ റിലീസ് എന്നാണ് അറിയാൻ സാധിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ ലോകത്തെമ്പാടും ആയിട്ട് ആയിരിക്കും സിനിമയുടെ റിലീസ് നടക്കുക. അതേസമയം ആദ്യമായിട്ടാണ് മമ്മൂട്ടിയും നിസാം ബഷീറും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഒരു ത്രില്ലർ സിനിമ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സമീർ അബ്ദുൾ ആണ് ഈ സിനിമയുടെയും തിരക്കഥ ഒരുക്കുന്നത്. ഇദ്ദേഹം തന്നെയായിരുന്നു ഇബിലീസ് എന്ന സിനിമയുടെയും തിരക്കഥ ഒരുക്കിയത്. സിനിമയിൽ ഐശ്വര്യ ലക്ഷ്മി, സ്നേഹ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമേ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം സിനിമയിൽ ഗാനങ്ങൾ ഒരുക്കുന്നത് മിഥുൻ മുകുന്ദൻ എന്ന വ്യക്തിയാണ്. കന്നട സിനിമകളിലെ ഗാനങ്ങൾ ഒരുക്കി ശ്രദ്ധിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അടുത്തത് ഏറെ ചർച്ച ചെയ്യപ്പെട്ട കന്നട സിനിമയായ ഗരുഡ ഗമന ഋഷഭവഹന എന്ന സിനിമയുടെ സംഗീതം ഒരുക്കിയത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾ എല്ലാം ഇരട്ടി പ്രതീക്ഷയിലാണ് ഇപ്പോൾ ഉള്ളത്. അത്യന്തം നിഗൂഢത നിറയ്ക്കുന്ന പോസ്റ്ററുകൾ ആയിരുന്നു സിനിമയുടേത് ആയി പുറത്തിറങ്ങിയത്.
