അമേരിക്കയിൽ കനത്ത നാശം വിതച്ച് ഇയൻ ചുഴലിക്കാറ്റ്; മരണം ഇനിയും ഉയർന്നേക്കാമെന്ന് ബൈഡൻ

ഫ്ലോറിഡ കണ്ടിട്ടുള്ളതില്‍ ഏറ്റവും നാശംവിതച്ച ചുഴലിക്കാറ്റാണ് ഇയനെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. പതിനഞ്ചിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. 26ലക്ഷം വീടുകളെ കനത്തമഴയും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഫ്ലോറിഡയില്‍ നാശംവിതച്ച ഇയന്‍ വീണ്ടും ശക്തിപ്രാപിച്ച് കരൊളൈന സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്.

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയിലെത്തിയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് അദേഹം പറഞ്ഞു. നിലവിലെ ഗതിയനുസരിച്ച് സൗത്ത് കാരോലിന ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുന്നുത്. നിലവില്‍ കാറ്റിന്‍റെ വേഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊടുങ്കാറ്റിനൊപ്പം കനത്തമഴകൂടി പെയ്തതോടെയാണ് പലസ്ഥലങ്ങളിലും നാശം ഏറെയായത്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് എല്ലാവീടുകളിലുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 26ലക്ഷം വീടുകളെ കനത്തമഴയും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍

24,000 ജീവനക്കാര്‍ കറന്‍റ് അടക്കമുള്ള അവശ്യസേവനങ്ങള്‍ തിരികയെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജിമ്മി പട്രോണിസ് പറഞ്ഞു.

അമേരിക്കയിൽ കനത്ത നാശം വിതച്ച് ഇയൻ ചുഴലിക്കാറ്റ്; മരണം ഇനിയും ഉയർന്നേക്കാമെന്ന് ബൈഡൻ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes