പൈസ കൊടുത്ത് സൈബർ അറ്റാക്ക് ചെയ്യുന്നു;സിനിമ രംഗത്തുള്ളവർക്ക് ഇതറിയാമെങ്കിലും തുറന്ന് സമ്മതിക്കില്ലെന്ന് ഭാവന

മലയാളസിനിമയിൽ ഏറ്റവും അധികം സൈബർ അറ്റാക്കിന് ഇരയായിരിക്കുക യുവനടി ഭാവനയായിരിക്കുന്നു. തനിക്ക് നേരെയുണ്ടായ ലൈഗികാതിക്രമത്തിന് പരാതി കൊടുത്ത നിമിഷം മുതൽ നിരന്തരം സൈബർ അറ്റാക്കിന് വിധേയയിട്ടുണ്ട് ഭാവന. എന്നാൽ ഇതൊന്നും തന്നെ തളർത്തില്ല എത്രമാത്രം എന്നെ അപമാനിക്കുവാൻ ശ്രമുക്കുന്നുവോ അതിന്റെ നൂറിരട്ടി ശക്തയായി പ്രതികരിക്കുന്ന വ്യക്തിയാണ് ഭാവന.

ഭാവന കളിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഞെട്ടിപ്പിക്കുന്ന ഓരു കാര്യം പറഞ്ഞിരിക്കുകയാണ്. സൈബർ ആക്രമണം ഒരു ജോലിപോലെയാണ്. ഒരുകൂട്ടം ആൾക്കാരെ ഇത്തരത്തിൽ നിയമിക്കുന്നുണ്ട്.ഇക്കൂട്ടർക്ക് ശമ്പളവും ലഭിക്കുന്നുണ്ട് എന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു.സൈബർ ആക്രമണം നടത്തുന്നവരുടെ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നും. ഇവർക്കെതിരെ കേസ് കൊടുത്താൽ ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവും എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ഇതൊരു ജോലിപോലെ തന്നെയാണ്. മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിൽ ഉള്ളവർക്ക് ഇതിനെപറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണം എന്നില്ലയെന്നും ഭാവന കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഗോൾഡൻവിസ വാങ്ങാൻ എത്തിയ ഭാവനയുടെ വേഷത്തെ കുറിച്ച് സൈബർ അറ്റാക്ക് നടന്നിരുന്നു

പൈസ കൊടുത്ത് സൈബർ അറ്റാക്ക് ചെയ്യുന്നു;സിനിമ രംഗത്തുള്ളവർക്ക് ഇതറിയാമെങ്കിലും തുറന്ന് സമ്മതിക്കില്ലെന്ന് ഭാവന

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes