അബദ്ധത്തിൽ മൂന്ന് ലോട്ടറി ടിക്കറ്റെടുത്തു, മൂന്നിനും സമ്മാനം; ഇതാണ് യഥാർഥ ഭാഗ്യം! ഒന്നിലധികം ലോട്ടറി എടുത്തുവെന്ന് മാത്രമല്ല, മൂന്നിനും സമ്മാനവും കൂടി ലഭിച്ചുവെന്നത് വലിയ അത്ഭുതമായിരിക്കുകയാണ്

അബദ്ധത്തിൽ മൂന്ന് ലോട്ടറി ടിക്കറ്റെടുത്ത വൃദ്ധ ദമ്പതികളുടെ മൂന്ന് ടിക്കറ്റിനും സമ്മാനം. യുഎസിലെ മെരിലാൻഡ് സ്വദേശികൾക്കാണ് അപൂർവഭാഗ്യം കൈവന്നിരിക്കുന്നത്. ടൌസണിൽ നിന്നുള്ള 67കാരനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് മിറർ യുകെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇദ്ദേഹം ഒരു പ്രധാന ശസ്ത്രക്രിയക്കായുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് വൻതുക ലോട്ടറിയടിച്ചത്. ഒന്നിലധികം ലോട്ടറി എടുത്തുവെന്ന് മാത്രമല്ല, മൂന്നിനും സമ്മാനവും കൂടി ലഭിച്ചുവെന്നത് വലിയ അത്ഭുതമായിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച നടക്കേണ്ട ഒരേ നറുക്കെടുപ്പിനുള്ള മൂന്ന് ടിക്കറ്റുകളാണ് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത 67കാരൻ എടുത്തത്. ഉച്ചയ്ക്ക് ഒരു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് ഓർക്കാതെ വൈകുന്നേരവും അദ്ദേഹം ഒരേ നറുക്കെടുപ്പിൻെറ ടിക്കറ്റ് എടുത്തു. വൈകിട്ട് ലോട്ടറി കടയിൽ വെറുതെ ചെന്നപ്പോഴാണ് രണ്ടാമത്തെ ടിക്കറ്റ് എടുക്കാൻ തോന്നിയത്. ഭർത്താവ് രണ്ട് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് അറിയാതെ അദ്ദേഹത്തിൻെറ ഭാര്യയും മറ്റൊരു ടിക്കറ്റ് എടുത്തു. ഭർത്താവ് ടിക്കറ്റ് എടുക്കുന്ന കാര്യം മറന്ന് പോയിരിക്കുമെന്ന് കരുതിയാണ് അവർ ടിക്കറ്റെടുത്തത്. അങ്ങനെ വീട്ടിൽ ആകെ മൂന്ന് ടിക്കറ്റായി.

ഒരേ നറുക്കെടുപ്പിൻെറ മൂന്ന് ടിക്കറ്റുകൾ എടുത്തെന്ന് മനസ്സിലാക്കിയ ഇരുവരും അനാവശ്യനമായി പണം ചെലവാക്കിയതിന് പരസ്പരം പഴി പറയുകയും ചെയ്തു. എന്നാൽ, ചെറിയ അബദ്ധം അവർക്കായി കാത്ത് വെച്ചത് വലിയ ഭാഗ്യമായിരുന്നു. ഒരേ നമ്പർ കോമ്പിനേഷനുള്ള മൂന്ന് ടിക്കറ്റ് വഴി 51359 എന്ന നമ്പറിനാണ് ഇവർക്ക് ജാക്ക്പോട്ട് അടിച്ചത്. ഏകദേശം 150,000 ഡോളറാണ് സമ്മാനത്തുക (അതായത് ഏകദേശം 1,22,82,030 രൂപ).

“അവിചാരിതമായി മൂന്ന് തവണ ടിക്കറ്റ് എടുത്തപ്പോൾ ഇത്തരത്തിൽ ഭാഗ്യം കൂടെ ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയതല്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിജയി പറഞ്ഞു. മെരിലാൻഡിലെ ഈ വൃദ്ധന് ലോട്ടറി അടിക്കുന്നത് ഇത് ആദ്യത്തെ തവണയല്ല. മുൻപും മറ്റൊരു രീതിയിൽ അബദ്ധം പിണഞ്ഞപ്പോഴാണ് ലോട്ടറി അടിച്ചത്. രണ്ട് വർഷം മുമ്പ് നാല് നമ്പറുള്ള നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.

മകളുടെ ജനനവർഷമായ 1979 നമ്പറുള്ള ടിക്കറ്റ് നൽകാനാണ് അന്ന് ഇദ്ദേഹം ലോട്ടറി കടക്കാരനോട് ആവശ്യപ്പെട്ടത്. എന്നാൽ കടക്കാരൻ നമ്പർ തെറ്റി നൽകിയത് 1997 നമ്പറുള്ള ടിക്കറ്റാണ്. എന്നാൽ അന്ന് വൈകീട്ട് നറുക്കെടുപ്പ് വന്നപ്പോൾ വൃദ്ധനും കടക്കാരനും ഒരുപോലെ ഞെട്ടി. 1997 എന്ന നമ്പറിനാണ് വലിയ തുക സമ്മാനമായി അടിച്ചത്. “മകളുടെ ജനനവർഷമായ 1979 എന്ന നമ്പറുള്ള ടിക്കറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ ലോട്ടറി വിൽക്കുന്നയാൾ തന്നത് 1997 നമ്പറുള്ള ടിക്കറ്റാണ്. എന്നാൽ വീട്ടിലെത്തി വിജയനമ്പർ നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അത് വല്ലാത്ത അത്ഭുതമായി തോന്നി,” അദ്ദേഹം പറഞ്ഞു. നിലവിൽ സമ്മാനം കിട്ടിയ ജാക്ക്പോട്ട് തുകയിൽ ഒരു ഭാഗം തങ്ങളുടെ മകൾക്ക് നൽകുമെന്ന് ലോട്ടറിയടിച്ച വൃദ്ധ ദമ്പതികൾ വ്യക്തമാക്കി. കഴിഞ്ഞ തവണയും വലിയ തുക തന്നെയാണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരുന്നത്.

അബദ്ധത്തിൽ മൂന്ന് ലോട്ടറി ടിക്കറ്റെടുത്തു, മൂന്നിനും സമ്മാനം; ഇതാണ് യഥാർഥ ഭാഗ്യം! ഒന്നിലധികം ലോട്ടറി എടുത്തുവെന്ന് മാത്രമല്ല, മൂന്നിനും സമ്മാനവും കൂടി ലഭിച്ചുവെന്നത് വലിയ അത്ഭുതമായിരിക്കുകയാണ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes