
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എട്ടുകോടി രൂപയുടെ കറൻസി നോട്ടുകൾ െകാണ്ടും സ്വർണാഭരണങ്ങൾ െകാണ്ടും ക്ഷേത്രം അലങ്കരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള 135 വർഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ദേവി ക്ഷേത്രത്തിലാണ് വേറിട്ട നവരാത്രി ആഘോഷം.
നാട്ടുകാർ നൽകിയ പണവും സ്വർണവും ഉപയോഗിച്ചാണ് ഈ ആലങ്കാരം. ആഘോഷങ്ങൾക്ക് ശേഷം ഈ പണവും സ്വർണവും ഉടമകൾക്ക് തന്നെ തിരികെ നൽകുമെന്നും ക്ഷേത്രം ഭാരവാഹികൾ പറയുന്നു. 2,000, 500, 200, 100, 50, 10 എന്നീ കറൻസി നോട്ടുകൾ െകാണ്ടാണ് ക്ഷേത്രം മോടി പിടിപ്പിച്ചത്.
