വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; 36 രൂപ വരെ കുറയും

ന്യഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറിച്ചു. 19 കിലോയുടെ സിലിണ്ടറിന് 36 രൂപ വരെയാണ് കുറയുന്നത്. 25.50 രൂപയാണ് ഡൽഹിയിൽ കുറയുന്നത്. ഇതോടെ ഇവിടെ വില 1885 ൽ നിന്ന് 1859.50 രൂപയാകും.

കൊൽക്കത്തയിൽ 19 കിലോ സിലിണ്ടറിന്റെ വില 36.50 രൂപ കുറഞ്ഞ് 1995.50 രൂപയിൽ നിന്ന് 1959 രൂപയാകും, മുംബൈ 1811.50 രൂപയാണ് വില. നേരത്തെ 1844 രൂപയായിരുന്നു. ചെന്നൈയിൽ സിലിണ്ടർ വില 2045-ൽ നിന്ന് 2009.50 രൂപയാകും. സെപ്റ്റംബർ ഒന്നാം തീയതിയും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലണ്ടിറിന്റെ വില കുറച്ചെങ്കിലും ഗാർഹിക സിലണ്ടറുകളുടെ വിലയ്ക്ക് മാറ്റമില്ല.

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; 36 രൂപ വരെ കുറയും

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes