മൈലേജ് 857 കിമീ, ആ കിടിലൻ മോഡല്‍ ഇന്ത്യയില്‍; വില 1.55 കോടി!

മെഴ്‌സിഡസ് ബെൻസ് EQS കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്.

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ് ബെൻസ് 1.55 കോടി രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ EQS 580 4മാറ്റിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിൾ ചെയ്‍ത ഈ മോഡൽ മെഴ്‌സിഡസ്-AMG EQS 53 S-ന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. മെഴ്‌സിഡസ് ബെൻസ് EQS കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്.

മെഴ്‌സിഡസ് ബെൻസ് EQS 580 4മാറ്റിക്കിന് EQS 53-നെ അപേക്ഷിച്ച് അൽപ്പം വ്യത്യസ്തമായ രൂപകൽപ്പനയുണ്ട്. ഇത് ടോൺ-ഡൗൺ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. കൂടാതെ ബ്ലാങ്ക്ഡ്-ഔട്ട് ഗ്രില്ലിൽ നിരവധി പ്രകാശിത 3-പോയിന്റ് നക്ഷത്രങ്ങളുണ്ട്. അഞ്ച് സ്‌പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചക്രങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീൽബേസിൽ സഞ്ചരിക്കുന്ന പുതിയ മെഴ്‌സിഡസ് ഇക്യുഎസ് 580 5,126 എംഎം നീളമാണ്.

ബെൻസുമായി കൂട്ടിയിടിച്ച ട്രാക്ടർ രണ്ടായി പിളര്‍ന്നു, കണ്ണുമിഴിച്ച് വാഹനലോകം!

107.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്‍റെ ഹൃദയം. ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളിലേക്ക് പവർ അയയ്ക്കുന്നു, ഒന്ന് മുന്നിലും മറ്റൊന്ന് പിൻ ആക്‌സിലിലും. സംയോജിത പവർ ഔട്ട്പുട്ടും ടോർക്കും യഥാക്രമം 523bhp, 855Nm ആണ്, ഇത് 4.3 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിമി വേഗത ആര്‍ജ്ജിക്കാൻ വാഹനത്തെ പര്യാപത്മാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബാറ്ററി പാക്ക് 200kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 15 മിനിറ്റിനുള്ളിൽ 300 കിമി റേഞ്ച് ചേർക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മെഴ്‍സിഡസ് ബെൻസ് EQS 580-ന് ഒറ്റ ചാർജിൽ 857km റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 210 കിമി ആണ് വാഹനത്തിന്റെ പരമാവധി വേഗത.

മെഴ്‌സിഡസ്-ബെൻസ് EQS 580-ന് 0.20-ന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ട്, അത് EQS 53-ന്റെ 0.23-നേക്കാൾ കുറവാണ്. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് പ്രൊഡക്ഷൻ കാറാണ് പുതിയ EQS 580 എന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തിൽ ഒരു ‘ഹൈപ്പർസ്‌ക്രീൻ’ വരുന്നു, അതിൽ മൂന്ന് സ്‌ക്രീനുകൾ ഒരു ഗ്ലാസ് പാനലിൽ യോജിപ്പിച്ചിരിക്കുന്നു. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും 12.3 ഇഞ്ച് സ്‌ക്രീനുകളും മധ്യഭാഗത്ത് 17.7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമുണ്ട്. 3D മാപ്പുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മസാജ് ഫംഗ്‌ഷനുള്ള മുൻ സീറ്റുകൾ, ബർമെസ്റ്റർ 3D സൗണ്ട് സിസ്റ്റം, എയർ ഫിൽട്ടറേഷൻ, പിൻസീറ്റ് യാത്രക്കാർക്കായി MBUX ടാബ്‌ലെറ്റ് എന്നിവയുമായാണ് ഇലക്ട്രിക് സെഡാൻ വരുന്നത്. സുരക്ഷയ്‍ക്കായി, ഒമ്പത് എയർബാഗുകൾ, ലെയ്ൻ മാറ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു.

മൈലേജ് 857 കിമീ, ആ കിടിലൻ മോഡല്‍ ഇന്ത്യയില്‍; വില 1.55 കോടി!

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes