രാജ്യത്ത് ജനനനിരക്ക് കുറയുന്നു; പ്രത്യുത്പാദന നിരക്കിലും കുറവ്

ന്യൂഡൽഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ( എസ്.ആർ.എസ്. -2020 ). 2019-നെ അപേക്ഷിച്ച് 0.2 ശതമാനത്തിന്റെ കുറവാണ് ദേശീയമ തലത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മിഷണർ, ആഭ്യന്തരമന്ത്രാലയം എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ.

പെൺകുട്ടികളുടെ ജനനനിരക്കിൽ കേരളം ഒന്നാമത്

പെൺകുട്ടികളുടെ ജനനനിരക്കിൽ കേരളമാണ് ഒന്നാമത്. 974: 1000 എന്നതാണ് പെൺ ആൺ അനുപാതം. ഏറ്റവും കുറവ് ഉത്തരാഖണ്ഡിലാണ് (844:1000)

പ്രത്യുത്പാദന നിരക്കിലും കുറവ്

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 2019-ൽ 2.1 ആയിരുന്നത് 2020-ൽ 2.0 ആയി കുറഞ്ഞു. പ്രത്യുത്പാദന നിരക്കിൽ ബിഹാറാണ് (3.0) മുന്നിൽ. ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ (1.4) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ. കേരളത്തിൽ 1.5 ആണ് പ്രത്യുത്പാദന നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ സർവേയാണ് എസ്.ആർ.എസ്.

രാജ്യത്ത്   ജനനനിരക്ക് കുറയുന്നു; പ്രത്യുത്പാദന നിരക്കിലും കുറവ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes