
‘
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുകയാണ്. അണികൾക്ക് ആവേശം പകർന്ന് കനത്തമഴയെ അവഗണിച്ച് മൈസുരുവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. കനത്തമഴയിലും തളരാതെ ജനങ്ങളുമായി രാഹുൽ സംവദിക്കു്നനു എന്ന കുറിപ്പോടെയാണ് ട്വീറ്റ്.
മഴ വകവയ്ക്കാതെ പ്രസംഗിക്കുന്ന വിഡിയോ രാഹുലും ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ ആർക്കും നമ്മെ തടയാനാവില്ല. ഇന്ത്യയുടെ ശബ്ദം ഉയർത്തുന്നതിൽ നിന്ന് ആർക്കും ഞങ്ങളെ തടയാനാവില്ല. കന്യാകുമാരി മുതൽ കശ്മീർ വരെ പോകും, ഭാരത് ജോഡോ യാത്ര തടയാൻ ആർക്കും കഴിയില്ല’. രാഹുൽ പറയുന്നത് ഇങ്ങനെ.
മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് രാവിലെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു രാഹുൽ ഗാന്ധി. ‘രാഷ്ട്രപിതാവിന്റെ’ പൈതൃകം ഏറ്റെടുക്കാൻ അധികാരത്തിലുള്ളവർക്ക് സൗകര്യപ്രദമാണെങ്കിലും അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.
