
പാലക്കാട് കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസില്‍ ലോറി ഇടിച്ച് കയറിയാണ് അപകടം. പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
