
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. ഒരു നടൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകൾക്ക് തൂലിക ചലിപ്പിച്ചത് ഇദ്ദേഹമായിരുന്നു. അതുപോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകൾ ഇദ്ദേഹം ആയിരുന്നു സംവിധാനം ചെയ്തത്.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ആരോഗ്യസംബന്ധമായ കാരണങ്ങൾ കാരണമാണ് ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത്. അടുത്തിടെ ഇദ്ദേഹത്തിൻറെ ആരോഗ്യനില വലിയ രീതിയിൽ വഷളായിരുന്നു. ഇദ്ദേഹത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇദ്ദേഹത്തിൻറെ രോഗം ഗുരുതരാവസ്ഥയിലാണ് എന്ന് വാർത്തകൾ വരികയും ചെയ്തിരുന്നു. ഇദ്ദേഹം മരണപ്പെട്ടു എന്നും ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും ഇതെല്ലാം പിന്നീട് ബോധ്യപ്പെടുകയായിരുന്നു.
ഇപ്പോൾ തനിക്കെതിരെ വന്ന വിമർശനങ്ങളിൽ എല്ലാം തന്നെ പ്രതികരണം നടത്തുകയാണ് ശ്രീനിവാസൻ. അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നു എന്ന് ചിലർ ഇദ്ദേഹത്തെ വിമർശിച്ചിരുന്നു. എന്നാൽ താൻ ആരെയും തെറി വിളിച്ചിട്ടില്ല എന്നും ചില കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തത് എന്നും ഇനിയും പറയേണ്ട സാഹചര്യം ഉണ്ടായാൽ അങ്ങനെ തന്നെ പറയും എന്നുമാണ് ശ്രീനിവാസൻ പറയുന്നത്.
നിലവിൽ തനിക്ക് ഒരു കാര്യത്തിൽ മാത്രമാണ് കുറ്റബോധം തോന്നിയിട്ടുള്ളത് എന്നാണ് ശ്രീനിവാസൻ പറയുന്നത്. ഇത്രയും സിഗരറ്റ് വലിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈ ഒരു അവസ്ഥയിൽ പോലും തനിക്ക് ഒരു സിഗരറ്റ് കിട്ടിയാൽ വലിക്കും എന്നാണ് ശ്രീനിവാസൻ പറയുന്നത്. അത്രയും എഡിക്ഷൻ ആണ് തനിക്ക് സിഗരറ്റ്. മറ്റുള്ളവരോട് തനിക്ക് ഒരു ഉപദേശമേ ഉള്ളൂ എന്നാണ് ശ്രീനിവാസൻ പറയുന്നത് – കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക.
