
ലൈബ്രറി അസിസ്റ്റന്‍റ് തസ്തിക പി.എസ്.സിക്ക് റിപ്പോര്‍ട്ടുചെയ്യാന്‍ വിമുഖതകാട്ടി കേരള സര്‍വകലാശാല. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 54 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് ആരോപണം ഉയരുന്നത്. മൂവായിരത്തോളം പേര്‍ പി.എസ്.സി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്നതിനിടെയാണ് സര്‍വകലാശാല തസ്തിക റിപ്പോര്‍ട്ടുചെയ്യുന്നത് അനന്തമായി വൈകിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ലൈബ്രറി അസിസ്റ്റൻറ് ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിട്ടും കേരള സർവകലാശാല മാത്രം തസ്തികകള്‍ റിപ്പോർട്ട് ചെയ്യുന്നത് വൈകിക്കുകയാണ്. 54 പേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലൈബ്രറി അസിസ്റ്റന്‍റുമാരായി ജോലിചെയ്യുന്നുണ്ട്. സര്‍വകലാശാല നധ്യാപക ഒഴിവുകള്‍ പി.എസ്.സിക്കു വിട്ടതിനെ തുടര്‍ന്ന് പരീക്ഷ നടത്തി. കഴിഞ്ഞ ജൂലൈയില്‍ നടന്ന പരീക്ഷ മൂവായിരം ഉദ്യോഗാര്‍ഥികളാണ് എഴുതിയത്. ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ്പിഎസ്.സി റാങ്ക് പട്ടികതയ്യാറാക്കുക. സര്‍വകലാശാല ഒഴിവുകൾ അറിയിക്കാത്തതുകൊണ്ട് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെഎണ്ണത്തിൽ ആനുപാതികമായ കുറവുവരും. ഇത് സംവരണ ആനുകൂല്യമുള്ള ഉദ്യോഗാർഥികളെയുംദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട് .
കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ലൈബ്രറി ജീവനക്കാർ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ചു. സര്‍വകലാശാല നിയമം അനുസരിച്ച് തീരുമാനമെടുക്കാന്‍ കോടതി സർക്കാരിനും കേരള സർവകലാശാലയ്ക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്. കരാർ ജീവനക്കാരുടെ സമ്മർദ്ദം മൂലമാണ് ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതിരിക്കുന്നതെന്നണ് പരാതി ഉയരുന്നത്.
