
‘
കിരീടം എന്ന സിനിമയില്‍ മോഹന്‍ലാലിന് പകരം മമ്മൂട്ടി ആയിരുന്നെങ്കിലോ.. അങ്ങനെ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് കിരീടത്തിലെ മോഹന്‍ലാല്‍ ചെയ്ത വേഷം മമ്മൂക്കയ്ക്ക് കിട്ടിയിരുന്നു എങ്കില്‍ കൂടുതല്‍ നന്നാക്കുമായിരുന്നോ എന്ന ചോദ്യത്തിന് മമ്മൂക്ക പറഞ്ഞ കിടിലന്‍ മറുപടിയുടെ ദൃശ്യങ്ങൾഡ ആണ് വീണ്ടും വൈറലാകുന്നത്. നടന്‍ മുകേഷ് ആണ് മമ്മൂട്ടിയോട് ഈ ചോദ്യം ചോദിച്ചത്.
ഒരു പരിപാടിയ്ക്കിടെ പൊതുവേദിയില്‍ വെച്ച് ആയിരുന്നു മുകേഷിന്റെ ചോദ്യം.. കിരീടം എന്ന സിനിമയില്‍ സേതുമാധവന്റെ റോള്‍ മമ്മൂക്കയ്ക്ക് കിട്ടിയിരുന്നു എങ്കില്‍.. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ നന്നാക്കുമോ ഇല്ലയോ.. എന്നായിരുന്നു മുകേഷിന്റെ ചോദ്യം.. ഇത് നമുക്ക് എല്ലാവര്‍ക്കും ഉള്ള സംശയമാണ്.. മമ്മൂക്ക തന്നെ ഇതിന് മറുപടി തരട്ടെ എന്നാണ് മുകേഷ് പറഞ്ഞത്. അതിന് മമ്മൂട്ടി കൊടുത്ത മറുപടി ഇതായിരുന്നു.. ഓരോ സിനിമയും ഓരോ അഭിനേതാക്കളും ചെയ്തത് കണ്ട് അത് മനസ്സില്‍ ഉറപ്പിച്ച് പോയാല്‍..
അത് മറ്റൊരു നടന്‍ ഇനി എങ്ങനെ അഭിനയിച്ചാലും നമുക്ക് തൃപ്തി ആകില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്.. ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്നും അദ്ദേഹം പറഞ്ഞു.. മോഹന്‍ലാലിന്റെ കിരീടം ഞാന്‍ അഭിനയിക്കുന്നു എങ്കില്‍ അത് വേറൊരു തരത്തില്‍ ആയിരിക്കും.. അത് അതിനേക്കാള്‍ നന്നാകുമോ.. ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല.. അതൊക്കെ പരീക്ഷിച്ച് നോക്കണം..
പക്ഷേ എന്തായാലും അങ്ങനെ ഒരു പരീക്ഷണത്തിന് ഞാന്‍ തയ്യാറല്ല എന്നും അദ്ദേഹം വേദിയില്‍ വെച്ച് കൂട്ടിച്ചേര്‍ത്തു.. ലോഹിതദാസ് എഴുതി സിബി മലയിലിന്റെ സംവിധാനത്തില്‍ പിറന്ന മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കിരീടം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രവും മലയാളി മനസ്സില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്.
