മലവെള്ളപാച്ചിൽ: ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു

കരുവാരക്കുണ്ട്: മലവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു.കരുവാരക്കുണ്ട് കൽക്കുണ്ട് റിസോർട്ടിന് സമീപത്തെ ചോലയിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂർ മുളക്കൽ പറമ്പിൽ സുരേന്ദ്രൻ്റെ മകൾ ഹാർഷ (24) ആണ് മരിച്ചത്.കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ കുടുംബസമേതം വിരുന്നിന് വന്നതായിരുന്നു.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്ക് കൽക്കുണ്ട് റിസോട്ടിനടുത്തുള്ള ചോലയിൽ കുടുംബ സമേതം കുളിക്കാനെത്തിയതായിരുന്നു ഹാർഷ.ചോലയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മലവെള്ളപാച്ചിലിൽ ഹാർഷയും ഒപ്പമുണ്ടായിരുന്നവരും ഒഴുക്കിൽപ്പെട്ടു.മറ്റുള്ളവർ രക്ഷപ്പെട്ടങ്കിലും ഹാർഷയെ കാണാതാവുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ കൽക്കുണ്ട് സെൻ്റ് മേരീസ് പള്ളിക്ക് പിറകിൽ ഒലിപ്പുഴയിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ ഹാർഷയെ കണ്ടെത്തി. നാട്ടുകാർ ഉടൻ തന്നെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്, സുശീല അമ്മ.

മലവെള്ളപാച്ചിൽ: ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes