
ലെജന്‍ഡ്‌സ് ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ബില്‍വാര കിംഗ്‌സ് ഫൈനലില്‍. ആറ് വിക്കറ്റിനാണ് ബില്‍വാര കിംഗ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തത്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം ബില്‍വാര കിംഗ്‌സ് 18.3 ഓവറില്‍ മറികടക്കുകയായിരുന്നു.
പത്താന്‍ ഒരിക്കല്‍ കൂടി ബില്‍വാര കിങ്‌സിനായി തിളങ്ങി. ഒപ്പം വാട്‌സണ്‍, പോടര്‍ഫീല്‍ഡ് എന്നിവരും തിളങ്ങി. വെറും 43 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സെടുത്ത പോടര്‍ഫീല്‍ഡ്് ആണ് ടോപ് സ്‌കോറര്‍.
വാട്‌സണ്‍ 24 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 48 റണ്‍സ് എടുത്തപ്പോള്‍ യൂസഫ് പത്താന്‍ 11 ന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തു. നായകന്‍ യൂസഫ് പത്താന്‍ ആകട്ടെ 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 23 റണ്‍സാണ് സ്വന്തമാക്കിയത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് ആണ് 194 റണ്‍സ് എടുത്തത്. ദില്‍ഷന്‍ 36, യാഷ്പാല്‍ സിങ് 43, കെവിന്‍ ഒബ്രെന്‍ 45 എന്നുവരുടെ മികവിലായിരുന്നു ഗുജറാത്തിന്റെ ഇന്നിങ്‌സ്. ബില്‍വാരക്ക് വേണ്ടി ശ്രീശാന്ത് 4 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
