
പാലക്കാട് ചികില്‍സാപ്പിഴവിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതില്‍ നടപടി. മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് മെഡിക്കൽ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലീസ് നടപടി. യാക്കര തങ്കം ആശുപത്രിയില്‍ ജൂലൈ ആദ്യവാരമാണ് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞും മരിച്ചത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
