മരിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ കൂട്ടുകാർ; കണ്ണീർക്കാഴ്ച

പാലക്കാട് വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞു. എല്‍ന ജോസ് (15),ക്രിസ്‌വിന്‍റ് (15), ദിയ രാജേഷ് (15),അഞ്ജന അജിത് (17), ഇമ്മാനുവല്‍ (17) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കൂടാതെ അധ്യാപകൻ വിഷ്ണു, കെ.എസ്.ആർ.ടി.സി യാത്രക്കാരായ ദീപു, അനൂപ്, രോഹിത് രാജ് എന്നിവർക്കും അപകടത്തിൽ ജീവൻ നഷ്ടമായി. 60 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിൽ ഉള്ളത്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം വച്ച് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കെ.എസ്.ആർ.ടി.സി ബസിന് പുറകിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പത്താംക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികളാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്.

മരിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ കൂട്ടുകാർ; കണ്ണീർക്കാഴ്ച

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes