
ആലപ്പുഴ അരൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു കരുതുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെ അരൂർ പൊലീസ് ചോദ്യം ചെയ്തെങ്കിലും മാതാപിതാക്കൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല. പ്ലാസ്റ്റിക് ഉപകരണങ്ങളും കറിപൗഡറുകളും വീടുകൾ തോറും വിൽപന നടത്തുന്ന ആളാണ് യുവാവ്. അരൂരിൽ തന്നെയാണ് താമസിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് കുട്ടിയെ കാണാതായത്. മൂന്നു മണിക്കൂർ നേരത്തെ തിരച്ചിലിനു ശേഷം യുവാവിനെയും കുട്ടിയെയും അരൂർ ആഞ്ഞിലിക്കാട് ലെവൽ ക്രോസിന് സമീപം നാട്ടുകാർ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചില്ലെന്നും കൂടെ വന്നതാണെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. യുവാവിന് താക്കീത് നൽകി വിട്ടയച്ചു
Complaint of attempted kidnapping of 10 yearold boy in Alappuzha Aroor
