ഞാൻ അമ്മയായിട്ട് ഒരു മാസമാവുന്നു, ഡെയ്ൻ എനിക്ക് ഇവനെ സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു’; പുതിയ വിശേഷം പങ്കുവെച്ച് മീനാക്ഷി രവീന്ദ്രൻ

‌’

ചാനലുമായി ചേര്‍ന്ന് നടത്തിയ നായിക നായകന്‍ ഷോയില്‍ മത്സരാര്‍ഥിയായി മീനാക്ഷി എത്തിയിരുന്നു. അന്ന് മുതല്‍ ആണ് മീനാക്ഷി രവീന്ദ്രനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. പരിയാടിയിലെ ഏറ്റവും എന്റര്‍ടെയ്‌നിങായ മത്സരാര്‍ഥി ആരായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് മീനാക്ഷി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഉത്തരം പറയുകയുള്ളൂ. മത്സരാര്‍ത്ഥിയായി തിളങ്ങിയ ശേഷം അവതാരികയായും മീനാക്ഷി തിളങ്ങി.

മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മീനാക്ഷി തിളങ്ങിയത്. ഉടന്‍ പണം ഇത്രയും പ്രേക്ഷക ശ്രദ്ധ നേടാന്‍ കാരണം ഡെയ്ന്‍ ഡേവിസിന്റേയും മീനാക്ഷി രവീന്ദ്രന്റേയും അവതരണ മികവ് തന്നെയാണ്. മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി അഭിനയിച്ചു. ഹൃദയം അടക്കമുള്ള സിനിമകളിലും തിളങ്ങിയ മീനാക്ഷി ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് പങ്കുവെച്ചുള്ള ദൃശ്യങ്ങൾ ആണ് വൈറലാകുന്നത്.

എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് കടന്നത്. സ്‌കൈയാണ് തന്റെ പുതിയ വിശേഷം. അമ്മയായിട്ട് ഒരു മാസമാകുന്നു. ഉടന്‍ പണം ഫോര്‍ തുടങ്ങിയതും വലിയ സന്തോഷമാണ്. അഭിനയിച്ച ഒരു സിനിമ റിലീസിന് ഒരുങ്ങുകയാണ്.മറ്റൊന്ന് അഭിനയിച്ചു കൊണ്ടിരിക്കുന്നു. ആളുകള്‍ എന്നെ തിരിച്ചറിയുന്നതില്‍ വളരെ സന്തോഷമുണ്ട് എന്ന് മീനാക്ഷി പറയുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അന്ന് തീരുമാനിച്ചതായിരുന്നു ക്യാബിന്‍ ക്രൂ ജോലി. എന്നാല്‍ അഭിനയം ഒന്നും അത്ര ഭ്രാന്തുണ്ടായിരുന്നില്ല.

നായികാ നായകനിലേക്ക് അവസരം വന്നപ്പോഴാണ് അഭിനയത്തിലേക്ക് കടന്നത്. എന്നാല്‍ ക്യാബിന്‍ ക്രൂ ജോലിയോട് ഇഷ്ടം കുറഞ്ഞിട്ടില്ല. സ്‌കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് സമ്മാനിച്ചത് ഡെയ്‌നാണ്. പിറന്നാള്‍ സമ്മാനമായിരുന്നു ഇത്. അന്ന് പിറന്നാൾ ദിവസനം കാറിന്റെ ഡിക്കിയിൽ ബലൂണുകൾ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് ഡൈൻ ഈ പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നത്. അന്ന് ആ സഞാന്‍ മ്മാനം കണ്ടു ഞാന്‍ കരഞ്ഞു പോയിരുന്നു.

അന്ന് സ്‌കൈ കണ്ടപ്പോള്‍ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്. ആദ്യമായി എൻ്റെ കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു അവനെ കണ്ടപ്പോൾ. അവന്‍ എന്നും എന്നോട് ചോദിക്കുമായിരുന്നു നായക്കുട്ടിയെ വാങ്ങിയാല്‍ ഷൂട്ടിനും തിരക്കിനുമിടയില്‍ അതിനെ ശ്രദ്ധിക്കുമോയെന്ന്. ഞാനാണ് ഇപ്പോൾ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതിൽ ഒരു വിട്ടുവീഴ്ച വരുത്താറില്ല എന്നും മീനാക്ഷി രവീന്ദ്രൻ പറയുന്നു.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes