റോഷാക്കി’ ലെ മുഖംമൂടി ആസിഫ്‌ അലിയോ നിമിഷ സജയനോ?; ചർച്ചയായി ടീസർ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം “റോഷാക്ക്’ വെള്ളിയാഴ്‌ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖംമൂടി ധരിച്ച ഒരു വില്ലനെ ടീസറില്‍ കാണുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ നിമിഷ സജയനാണെന്നാണ്‌ ഒരുവിഭാഗം പറയുന്നത്‌. “റോഷാക്കി’ലെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങള്‍ക്കൊപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ആദ്യചിത്രമായ “കെട്ട്യോളാണ് എന്റെ മാലാഖ’ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ‘റോഷാക്കി’ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്‌ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റോഷാക്കി’ ലെ മുഖംമൂടി ആസിഫ്‌ അലിയോ നിമിഷ സജയനോ?; ചർച്ചയായി ടീസർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes