
ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ രണ്ട് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട ഏഴുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 16 ആയി. മരിച്ചവരെല്ലാം ഉത്തരകാശി നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ 14 വിദ്യാർഥികളും രണ്ട് പരിശീലകരുമാണ്. ഇവരുടെ 41 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇവരിൽ എത്രപേർ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളാണ് എന്നതിൽ വ്യക്തതയില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ നിർത്തി. കനത്ത മഞ്ഞുവീഴ്ചയും മഴയുമാണ് കാരണം. കൊടുമുടിയിൽ 16,000 അടി ഉയരത്തിൽ താൽക്കാലികമായി ഹെലിപാഡ് തയാറാക്കിയാണ് രക്ഷാപ്രവർത്തനം. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഉത്തരകാശി ജില്ലയിൽ വരുന്ന മൂന്ന് ദിവസത്തേക്ക് ട്രക്കിങ്ങും പർവതാരോഹണവും നിരോധിച്ചു.
Seven more bodies recovered from Uttarkashi avalanche site
