ടൂറിസ്‌റ്റ്‌ ബസ് ഡ്രൈവർ ജോമോൻ ഡിവൈഎഫ്ഐ ഓഫീസ്‌ ആക്രമിച്ച കേസിലും പ്രതി

ചവറ : വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ്‌ ബസ്‌ ഡ്രൈവർ ജോമോൻ മറ്റ്‌ കേസുകളിലും പ്രതി. സജീവ കോൺഗ്രസ്‌ പ്രവർത്തകനായ ജോമോനെതിരെ കൂത്താട്ടുകുളം പൊലീസ്‌ സ്റ്റേഷനിൽ ഡിവൈഎഫ്ഐ ഇലഞ്ഞി ഓഫീസ് ആക്രമിച്ചതുൾപ്പെടെ രണ്ട്‌ കേസുണ്ട്‌. ഒളിവിൽപോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോമോൻ (ജോജോ പൂക്കോട്ടിൽ –- 48) കൊല്ലം ചവറയിൽ പിടിയിലായത്‌. സുഹൃത്തുക്കളായ ടിനോ, അർജുൻ, വിഷ്‌ണു എന്നിവർക്കൊപ്പം കാറിൽ തിരുവനന്തപുരത്തെ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ്‌ വ്യാഴം വൈകിട്ട്‌ പിടിയിലായത്‌. നാലുപേരെയും വടക്കഞ്ചേരി പൊലീസിന്‌ കൈമാറി.

ടൂറിസ്‌റ്റ്‌ ബസ് ഡ്രൈവർ ജോമോൻ ഡിവൈഎഫ്ഐ ഓഫീസ്‌ ആക്രമിച്ച കേസിലും പ്രതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes