ഭാര്യയുടെ ഓർമകളിൽ വേദനയോടെ ബിജിബാൽ; കണ്ണീരായി ഒറ്റവരി പോസ്റ്റ്

ഭാര്യയുടെ ഓർമകളിൽ വേദനയോടെ ബിജിബാൽ; കണ്ണീരായി ഒറ്റവരി പോസ്റ്റ്

സംഗീതസംവിധായകനും ഗായകനുമായബിജിബാൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഭാര്യ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ഒരേ തന്തി’ എന്നു കുറിച്ചുകൊണ്ട് ബിജിബാൽ പങ്കുവച്ച മനോഹര ചിത്രം ആരാധകരെയും വേദനിപ്പക്കുകയാണ്.
ശാന്തി വീണയില്‍ തന്തികൾ മീട്ടുന്ന ചിത്രമാണ് ബിജിബാൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ബിജിബാലും തന്തികളിൽ താളുമിടുന്ന ചിത്രം ചേർത്തു വച്ചിരിക്കുന്നു. ഇരുവരുടെയും മനോഹര ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ബിജിബാലിന്റെ വേദന നിറയുന്ന ഒറ്റവരി പോസ്റ്റ് ആരാധകരെയും കണ്ണീരണിയിക്കുകയാണ്.

മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലാണ് നർത്തകി കൂടിയായ ശാന്തി ബിജിബാൽ അന്തരിച്ചത്. നൃത്ത രംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes