
പത്തനാപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ് കടിച്ചു. പത്തനാപുരം നടുക്കുന്നില്‍ ഷാജഹാന്‍റെ ഭാര്യ ജാസ്മിനാണ് കടിയേറ്റത്. അടുക്കള വാതില്‍ വഴി കിടപ്പുമുറിയിലെത്തിയ നായ വീട്ടമ്മയുടെ വലുത് കാലില്‍ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഭര്‍ത്താവ് എത്തിഏറെ പരിശ്രമിച്ചാണ് നായയെ പുറത്താക്കാനായത്.
