
‘ആറാട്ട്’ എന്ന മോഹൻ ലാൽ ചിത്രം റിലീസ് ദിവസം തന്നെ തീയേറ്ററുകളിൽ വൻ ഹിറ്റ് ആയി മാറി. പടം പൊളിയാണെന്നു മോഹൻലാൽ തകർത്തഭിനയിച്ചിട്ടുണ്ടെന്നും എന്നൊക്കെയായിരുന്നു പ്രേക്ഷക പ്രതികരണം. ചിത്രം പുറത്തിറങ്ങിയ ദിവസം തന്നെ ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോൾ അഭിപ്രായം പറഞ്ഞ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. സിനിമയിൽ മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയിരുന്നു സന്തോഷ്.
സന്തോഷ് കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതായിരുന്നു സന്തോഷ്. അതും പ്രണയിക്കുന്നത് സംവിധായികയായ മോനിഷ മോഹനെയാണ് എന്ന് കേട്ടപ്പോൾ സന്തോഷിനു ട്രോളുകളുടെ പൂരവും ഒപ്പം ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നു. നടിമാരായ നിത്യ മേനോൻ, നിഖില വിമൽ തുടങ്ങിയവരോടും തനിക്ക് പ്രണയമാണെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. പല നടിമാരോടുള്ള പ്രണയം തുറന്നു പറഞ്ഞതോടു കൂടി തെറിയുമായി നിരവധി പേർ രംഗത്തെത്തി.
സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായികയായ മോനിഷ മോഹനോടു തനിക്ക് പ്രണയമാണെന്ന് സന്തോഷ് തുറന്നു പറഞ്ഞത്. പ്രതി പൂവൻകോഴി ,കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിൽ റോഷൻ അന്ത്രൂസിന്റെ കൂടെ അസിസ്റ്റൻറ് ഡയറക്ടർ ആണ് മോനിഷ. പ്രതി പൂവൻകോഴി കാണാൻ വേണ്ടി സന്തോഷ് ലുലുമാളിൽ ചെന്നപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്തു കണ്ടതാണ് മോനിഷയെ. സന്തോഷിന്റെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടുവെന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെയാണ് തോന്നിയതെന്നും സന്തോഷ് പറഞ്ഞു. മോനിഷയുടെ കൂടെയുള്ള തന്റെ ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷ് പോസ്റ്റ് പങ്കുവെച്ചത്.
ഇത് മോനിഷ മോഹൻ മേനോൻ. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് പ്രണയം തോന്നി. അവർക്കും എന്നെ ഇഷ്ടപ്പെട്ടതു പോലെയാണ്. വളരെ സന്തോഷത്തോടെയാണ് മോനിഷ എന്റെ കൂടെ ഫോട്ടോ എടുത്തത്. പക്ഷേ ഒരു അബദ്ധം പറ്റി. ഫോൺ നമ്പർ ചോദിച്ചില്ല. ഫോൺ നമ്പറിന് വേണ്ടി കുറെ ശ്രമിച്ചു കിട്ടിയില്ല. അവർക്ക് വേറെ പ്രണയം ഉണ്ടെന്നു പോലും അറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്.- സന്തോഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ മോനിഷ മോഹൻ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് മോനിഷ പ്രതികരിച്ചത്. സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരിക്കുകയാണ് മോനിഷ. സന്തോഷ് വർക്കിക്കെതിരെയുള്ള കേസുമായി താൻ മുന്നോട്ട് പോകുകയാണ്. താൻ ഇങ്ങനെ ചെയ്യുന്നത് ഇയാൾ അപമാനിച്ച എല്ലാ സ്ത്രീകൾക്ക് വേണ്ടി കൂടിയാണെന്നും മോനിഷ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരിച്ചത്. ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പരാതി നൽകിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നൊക്കെയാണ് കമെന്റുകൾ.
