തിരുവനന്തപുരം ജില്ലയിൽ കടല്‍ തീരത്തിന്‍റെ 60 % ഉം കടുത്ത തീരശോഷണം നേരിടുന്നു

തിരുവനന്തപുരം ജില്ലയിലെ 67 കിലോമീറ്റര്‍ കടല്‍ തീരത്തിന്‍റെ 60 ശതമാനവും കടുത്ത തീരശോഷണം നേരിടുന്നതായി സമുദ്രഗവേഷണ രംഗത്തെ ശാസ്ജ്ഞര്‍. ശംഖുമുഖം, വേളി, കോവളം തീരങ്ങളില്‍തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖ നിര്‍മാണം നേരിട്ട് കാരണമായിട്ടുണ്ട്. അടിയന്തരമായി തീരപോഷണ നടപടികള്‍സ്വീകരിക്കണമെന്നും നിര്‍ദേശം ഉയരുന്നു.

തിരുവനന്തപുരം ജില്ലയുടെ 67 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്തിന്‍റെ പകുതിയിലേറെയും കടലെടുക്കുകയാണെന്നാണ് രണ്ടുപതിറ്റാണ്ടായി ഈ പ്രദേശം പഠിക്കുന്ന ശാസ്ത്ര‍ജ്ഞര്‍ പറയുന്നത്. അഞ്ചുവര്‍ഷത്തില്‍ പത്തുമീറ്റര്‍വരെ തീരം നഷ്ടമായിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെ മാത്രം ചൂണ്ടിക്കാട്ടി ഈ സത്യം മറച്ചുവെക്കരുതെന്നാണ് ഉയരുന്ന അഭിപ്രായം.

സ്വാഭാവികമായ തീരം വെക്കല്‍പ്രക്രിയ കുറഞ്ഞു വരുന്നതിനാല്‍ ഇതിന് മറ്റ് മാര്‍ഗങ്ങള്‍ ആരായണം. പോണ്ടിചേരിയിലെ തീരംവെക്കല്‍ പരീക്ഷണം കേരളത്തിന് മാതൃകയാക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Trivandrum coastal area face Severe coastal erosion

തിരുവനന്തപുരം ജില്ലയിൽ കടല്‍ തീരത്തിന്‍റെ 60 % ഉം കടുത്ത തീരശോഷണം നേരിടുന്നു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes